കോട്ടയം: സിപിഎമ്മും എല്‍ഡിഎഫും എസ്ഡിപിഐയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വോട്ട് ചെയ്യാന്‍ വരുന്നവരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നോക്കി ബൂത്തിലേക്ക് കടത്തിവിടാനാവില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ എം.എ. ബേബി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പദ്മകുമാറിനെ അറസ്റ്റു ചെയ്തത് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ചുമതലയില്‍ വീഴ്ച വരുത്തിയതിനാണെന്നും എം.എ. ബേബി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്നു കരുതുന്നില്ല. കേസിലെ രണ്ട് പ്രതികള്‍ ഒന്നിലേറെ തവണ കോണ്‍ഗ്രസ് നേതാക്കളൊപ്പം അവരെ പോയി കണ്ടത് സംശയാസ്പദമാണ്. അക്കാര്യം വിശദീകരിക്കപ്പെടേണ്ടതാണ്.
ആര്‍ക്ക് വോട്ട് ചെയ്യുമെന്നു പ്രഖ്യാപിക്കാനുള്ള അവകാശം വ്യക്തികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമുണ്ട്. കാസര്‍ഗോഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി പിന്മാറണമെന്ന് ആവശ്യപ്പെട്ടത് യുഡിഎഫാണെന്നും ബേബി പറഞ്ഞു.
പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന് അറിഞ്ഞ് എതിര് സ്ഥാനാര്‍ഥിക്കെതിരേ ആക്ഷേപകരമായ ഒരു പ്രചാരണവും നടത്തിയിട്ടില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ചു തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം നടത്തിയാല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ്-ബിജെപി-ലീഗ് ഡീലാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്രണത്തിന് തുടര്‍ച്ചയുണ്ടാകും. ഇത്തവണ സെഞ്ച്വറിക്കപ്പുറത്തേക്ക് പോകുമെന്നും എം.എ. ബേബി പറഞ്ഞു.